Monday, April 19, 2010

മടങ്ങിപ്പോകൂ................

ചിരിക്കാന്‍ കൊതിച്ചപ്പോഴൊക്കെ
കരച്ചിലാണ് വന്നത്
കരയാന്‍ കൊതിക്കുമ്പോള്‍ 
ചിരിയും.
ഒടുവില്‍ 
രണ്ടശ്രീകരങ്ങളെയും
പടിയടച്ചു പിണ്ഡംവച്ചപ്പോള്‍ 
വീട്ടുകാരും കൂട്ടുകാരും 
എന്തിനാണെന്നെ ഇങ്ങനെ നോക്കുന്നത് !!!
എനിക്കാരോടും ഒന്നും പറയുവാനില്ല 
എന്നൊടും.........
എന്നെ എനിക്കു തന്നിട്ടു 
മടങ്ങിപ്പോകൂ......



3 comments:

  1. മടങ്ങിപ്പോകണോ?.. എന്താണു സുഹൃത്തേ ഇങ്ങനെ? ഇത്രമാത്രം നെഗറ്റീവ് ആയ വരികളോട് യോജിക്കാന്‍ നിവൃത്തിയില്ല... മാത്രവുമല്ല...............

    ReplyDelete
  2. മൈലാഞ്ചി പറഞ്ഞതിനോടു ഞാനും യോജിച്ചു.

    ക്ഷമിക്കണം. കവിത ഇഷ്ടപ്പെട്ടില്ല.

    ReplyDelete
  3. മൈലാഞ്ചീ...
    തകര്‍പ്പന്‍...
    ഇഷ്ടക്കേടുകള്‍ തുറന്നു പറഞ്ഞ വലിയ മനസ്സുകള്‍ക്ക് നന്ദി.
    വീണ്ടും വരുമല്ലോ. പിണങ്ങി പൊയ്ക്കളയരുതേ....

    ReplyDelete

എന്റെ സുഹൃത്തേ ഞാനെഴുതിയ കവിത തന്നെ താങ്കള്‍ വായിക്കണമെന്ന വാശി എനിക്കില്ല. താങ്കള്‍വായിച്ച കവിതയെക്കുറിച്ചെഴുതുവാന്‍ മറ്റാര്‍ക്കാണു സ്വാതന്ത്ര്യം...