Sunday, March 14, 2010

റിംഗ് ടോണ്‍


തീവണ്ടിയാത്രയ്ക്കിടയില്‍
മനോഹരമയൊരോടക്കുഴല്‍ നാദം
നഷ്ടപ്പെടുത്താതെ ഞാനെന്റെ
മൊബൈലില്‍ ഒപ്പിയടുത്തു
കുറ്റബോധം ഒറ്റനാണയത്തില്‍ പകര്‍ത്തി
അയാള്‍ക്കു കൊടുത്തു
നാണയക്കിലുക്കത്തിന്‌
പുഞ്ചിരി പകരം ​തന്നപ്പോള്‍
എന്റെ വിളറിയ മുഖം ​
അയാള്‍ കാണാഞ്ഞത്
എന്റെ ഭാഗ്യം ​കൊണ്ടോ
അയാളുടെ ദൌര്‍ഭാഗ്യം ​കൊണ്ടോ ? ?

6 comments:

  1. ഒരാളുടെ ഭാഗ്യം മറ്റാളുടെ ദൌര്‍ഭാഗ്യം ആവുന്ന നിമിഷം. കൊള്ളാം.

    ReplyDelete
  2. നന്നായിരിക്കുന്നു... നിര്‍ദ്ദേശം തരാന്‍ ഞാന്‍ ആളല്ല എന്നാലും തോന്നിയത് പറയട്ടെ...ആദ്യ നാലു വരി ഒന്നൂടെ മിനുക്കാമായിരുന്നു.. പ്രത്യേകിച്ചും
    “കുറ്റബോധം ഒറ്റനാണയത്തില്‍ പകര്‍ത്തി
    അയാള്‍ക്കു കൊടുത്തു”
    എന്ന വരികള്‍ക്ക് മുമ്പായതിനാല്‍.... ഈ വരികള്‍ക്ക് എന്റെ നമസ്കാ‍രം...

    ReplyDelete
  3. വളരെ നല്ല വരികൾ!

    അവസാനത്തെ ചോദ്യം വേണമെന്നില്ല.

    അല്ലാതെ തന്നെ കവയിത്രിയുടെ മനസ് വെളിപ്പെട്ടു.

    ReplyDelete
  4. ഭാഗ്യം ....... നിര്‍ഭാഗ്യം ...........!!!!!!
    അതിനെ വേറെ വല്ല പേരുമിട്ടു വിളിക്കുന്നതായിരിക്കും ഉചിതം

    ആശംസകള്‍

    ReplyDelete
  5. കൊള്ളാം ആശംസകള്‍....

    ReplyDelete
  6. നല്ല വരികൾ.... ആശംസകൾ

    ReplyDelete

എന്റെ സുഹൃത്തേ ഞാനെഴുതിയ കവിത തന്നെ താങ്കള്‍ വായിക്കണമെന്ന വാശി എനിക്കില്ല. താങ്കള്‍വായിച്ച കവിതയെക്കുറിച്ചെഴുതുവാന്‍ മറ്റാര്‍ക്കാണു സ്വാതന്ത്ര്യം...