Saturday, May 8, 2010

തുറന്ന പുസ്തകം

ജീവിതം ഒരു തുറന്ന പുസ്തകമായിരിക്കണം...
പക്ഷേ...
ആര്‍ക്കും വായിക്കാന്‍ പാകത്തില്‍ തുറന്നിടരുത്
കുത്തഴിഞ്ഞ് താളുകള്‍ ചിതറിപ്പറക്കും
വായനക്കാരന്‍ അവനുവേണ്ടതുമാത്രം
പെറുക്കിയെടുക്കും
അവന്‍റെ വായന പുസ്തകത്തെ
ദുര്‍വ്യാഖ്യാനംചെയ്തേക്കാം
ജീവിതം ഒരു തുറന്ന പുസ്തകമായിരിക്കണം
പക്ഷേ.....

4 comments:

  1. മനോഹരമായിരിക്കുന്നു

    ReplyDelete
  2. നന്നായിരിക്കുന്നു..
    പക്ഷേ...........തന്നെയാണ് എവിടേയും പ്രശ്നം..

    ReplyDelete
  3. നന്നായി. കുഴപ്പമില്ല.

    ReplyDelete
  4. എങ്ങനെയിരുന്നാലും ആവശ്യമുള്ളത് മാത്രമേ ആരായാലും വായിക്കൂ !!!


    :-)

    ReplyDelete

എന്റെ സുഹൃത്തേ ഞാനെഴുതിയ കവിത തന്നെ താങ്കള്‍ വായിക്കണമെന്ന വാശി എനിക്കില്ല. താങ്കള്‍വായിച്ച കവിതയെക്കുറിച്ചെഴുതുവാന്‍ മറ്റാര്‍ക്കാണു സ്വാതന്ത്ര്യം...