Wednesday, December 2, 2009

നന്ദിയുണ്ട്

നിന്റെ ചിറകുകളായിരുന്നു
എന്റെ രക്ഷാകവചം.
ഉച്ചവെയിലത്ത് നീ എനിക്കു
ചിറകിന്റെ തണലേകി
നന്ദിയുണ്ട്
പെരുമഴയത്ത് നീ എന്നെ
ചിറകിന്റെ കുട ചൂടിച്ചു
നന്ദിയുണ്ട്
ഉഷ്ണകാലത്ത് വീശിയും
തണുപ്പുകാലത്ത്
ചിറകിന്‍കീഴിലൊതുക്കിയും
നീ എന്നെ കാത്തു
നന്ദിയുണ്ട്
ഒടുവില്‍ ആ ചിറകിന്‍ കീഴില്‍
നീയെന്നെ ഞെരിച്ചു കൊന്നു
അന്നാണ്‌ നിന്റെ മുഖം തിരിച്ചറിഞ്ഞത്
കഴുകന്റേതിനോട് എന്തെന്നില്ലാത്ത
സമാനത.
എങ്കിലും...
നിന്റെ ചിറകുകളായിരുന്നു
എന്റെ രക്ഷാകവചം.
വൈകിയ തിരിച്ചറിവിലും
നന്ദിയുണ്ട്...

26 comments:

  1. വൈകിയ തിരിച്ചറിവിലും
    നന്ദിയുണ്ട്...

    അതിനു ജീവിച്ചിരിപ്പില്ലല്ലൊ...
    അതിനു മു‌ൻ‌പെ ഞെരിച്ചു കൊന്നില്ലെ..?

    ആശംസകൾ..

    ReplyDelete
  2. കവിതകളില്‍ മാത്രം നന്ദി അവശേഷിക്കുന്നു!

    ReplyDelete
  3. അങ്ങനെ സ്നേഹിച്ച് സ്നേഹിച്ച് അവസാനം...

    ReplyDelete
  4. എന്നുമെന്റെ ചിറകിന്റെ കീഴില്‍ നിന്ന് നിന്റെ ......................................

    :-)

    ReplyDelete
  5. ശരിയാണ്‌ വി.കെ. മുമ്പേ മരിച്ചവരുടെ പിമ്പേ വരുന്ന വിലാപങ്ങള്‍
    വീണ്ടും വരുമല്ലോ.
    മഹീ.... അതൊരു പൊതുസത്യമാണോ എന്നേ എനിക്കു സംശയമുള്ളു. എങ്കിലും ഏറെക്കുറേ ലോകം അങ്ങനെയായിരിക്കുന്നു. ഈ വഴി വന്നതിനും വായിച്ചു കമന്റിയതിനും നന്ദി.
    ഗീതാ... വായനയ്ക്കും കമന്റിനും നന്ദി. ഈ വഴി മറക്കില്ലല്ലോ?
    Jyo..ഇഷ്ട്ടായീന്നറിയുന്നതില്‍ സന്തോഷം. വീണ്ടും വരുമല്ലോ? ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും അറിയിക്കുമല്ലോ.
    ഉമേഷ്... ഈ വഴി മറക്കാതെ വീണ്ടും സാന്നിദ്ധ്യമറിയിച്ചതിന്‌ നന്ദി.

    ReplyDelete
  6. രക്ഷകൻ തന്നെ നിഗ്രഹകൻ ആയി അല്ലെ !!
    എന്നിട്ടും നന്ദി സ്ഫുരിക്കുന്നതെന്തു കൊണ്ട്??

    ReplyDelete
  7. ഒടുവില്‍ ആ ചിറകിന്‍ കീഴില്‍
    നീയെന്നെ ഞെരിച്ചു കൊന്നു
    അന്നാണ്‌ നിന്റെ മുഖം തിരിച്ചറിഞ്ഞത്
    കഴുകന്റേതിനോട് എന്തെന്നില്ലാത്ത
    സമാനത.

    അതിമനോഹരം..

    ReplyDelete
  8. തിരിച്ചറിവ്.... നന്നായിരിക്കുന്നു....

    ReplyDelete
  9. എങ്കിലും...
    നിന്റെ ചിറകുകളായിരുന്നു
    എന്റെ രക്ഷാകവചം.
    വൈകിയ തിരിച്ചറിവിലും
    നന്ദിയുണ്ട്...
    :)

    ReplyDelete
  10. വീരൂ...
    കുമാരേട്ടാ...
    ഗോപകുമാര്‍....
    സാജന്.....
    ‍ഈ വഴി വന്നതിനും വായിച്ചതിനും കമന്റിയതിനും നന്ദി. വീണ്ടും വരുമല്ലോ?

    ReplyDelete
  11. നീലാംബരിച്ചേച്ചീ കവിത ഇഷ്ടപ്പെട്ടു.

    ReplyDelete
  12. ഈ കവിത വായിക്കാന്‍ തന്ന നീലാംബരിക്കും നന്ദിയുണ്ട്‌.

    ReplyDelete
  13. നന്ദിയാരോട് ഞാന്‍ ചൊല്ലേണ്ടു...നന്ദിയാരോട് ഞാന്‍ ചൊല്ലേണ്ടു...

    നന്ദിയുണ്ട് :-)

    ReplyDelete
  14. ഇതിനാണോ സ്നേഹിച്ച് വീര്‍പ്പുമുട്ടിച്ചു കൊല്ലാന്ന് പറേണത്..
    ആ....!

    ReplyDelete
  15. അച്ചൂട്ടീ..സ്വാഗതം

    സന്തോഷ്ചേട്ടാ ഒത്തിരിസന്തോഷം. ഈ വഴി വന്നതിനും വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും.

    ഭായ് ഒരുപാടു സന്തോഷം. എന്തിനാ ഈ ടെന്‍ഷന്‍ നന്ദി എന്നോടു ചൊല്ലിക്കോളൂ... ചുമ്മാ ഇരിക്കട്ടെന്നേ...

    മുഖ്‌താര്‍ ഉദരം‌പൊയില്‍ ...ഇതിനാവില്ല...ഇതിനും കൂടിയാവും. സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി. വീണ്ടും വരുമല്ലോ?

    ReplyDelete
  16. നവവത്സരാശംസകള്‍

    ReplyDelete
  17. എന്നെങ്കിലും വിശാലമായ നീലാകാശത്തിലേക്ക്
    നീ പറന്നുയരുമെന്നു ഞാന്‍ വൃഥാ മോഹിച്ചിരുന്നു
    ഒടുവില്‍ നീയൊരു ഭാരമായപ്പോള്‍
    എന്റെ ഇട നെഞ്ചിന്‍ ചൂടേല്‍ക്കാന്‍
    മറ്റാരൊക്കെയോ കാത്തു നില്‍ക്കുമ്പോള്‍
    നീയെന്നില്‍ അലിയട്ടെ എന്ന് ഞാനും നിനച്ചു

    ReplyDelete
  18. നന്നായിരിക്കുന്നു..

    ReplyDelete
  19. പുതുവത്സരാശംസകള്‍!

    ReplyDelete
  20. വായിച്ചു വിടപറയട്ടെ ഇനിയും വരാന്‍..

    ReplyDelete
  21. കവിത ഇഷ്ട്ടായിട്ടോ.....
    എന്റെ ബ്ലോഗ്‌ സന്ദര്‍ശിച്ചതിനു നന്ദിയുണ്ട്.

    ReplyDelete
  22. വന്നു കണ്ടു വായിച്ചു ..നന്ദി .

    ReplyDelete
  23. നിന്റെ ചിറകുകളായിരുന്നു
    എന്റെ രക്ഷാകവചം.
    വൈകിയ തിരിച്ചറിവിലും
    നന്ദിയുണ്ട്...

    ഇതു മനോഹരം.

    ReplyDelete
  24. അന്നാണ്‌ നിന്റെ മുഖം തിരിച്ചറിഞ്ഞത്
    കഴുകന്റേതിനോട് എന്തെന്നില്ലാത്ത
    സമാനത.
    എങ്കിലും...
    നിന്റെ ചിറകുകളായിരുന്നു
    എന്റെ രക്ഷാകവചം.



    നന്നായിരിക്കുന്നു...!

    ReplyDelete
  25. ഇതു കുഴപ്പമില്ല.
    നല്ല കവിത.

    ReplyDelete

എന്റെ സുഹൃത്തേ ഞാനെഴുതിയ കവിത തന്നെ താങ്കള്‍ വായിക്കണമെന്ന വാശി എനിക്കില്ല. താങ്കള്‍വായിച്ച കവിതയെക്കുറിച്ചെഴുതുവാന്‍ മറ്റാര്‍ക്കാണു സ്വാതന്ത്ര്യം...