Wednesday, October 7, 2009

സീതായനം

രാമായണത്തിലെ സീതായനങ്ങളുടെ
പാഠാന്തരങ്ങള്‍ തിരഞ്ഞ്
വരികള്‍ക്കിടയിലൂടെ ഞാനുഴലുമ്പോള്‍
ആദികവിയുടെ ഭവ്യമായ ചോദ്യം;
"മകളേ...
നീ തന്നെയല്ലേ സീത?"
അല്ല...
ഞാനല്ല സീത.
പകലും രാത്രിയുമാകാന്‍ കൊതിക്കാത്ത
നിഷ്കളങ്കതയുടെ സന്ധ്യയാണ്‌ ഞാന്‍
പ്രഭാതമാണ്‌ ഞാന്‍
ഉദയത്തിന്റെ സീമന്തരേഖയും
അസ്തമയത്തിന്റെ ചിതാഗ്നിയുമാണ്‌
ചിറകറ്റുവീണ ആ മാടത്തയാണു ഞാന്‍.

18 comments:

  1. Neerunna pakalum...!

    Manoharam, Ashamsakal...!!!

    ReplyDelete
  2. സീതയെ മാത്രം
    ഓര്‍ക്കുന്നിടത്ത്
    ചിറകറ്റ ഒരു
    പഴയ പക്ഷിയുടെ
    ഓര്‍മ്മ.
    അതിനെ ആരറിഞ്ഞു.

    നന്നായി

    ReplyDelete
  3. അല്ല,ഒരു ഫിനീക്സ് പക്ഷിയാവണം നീ !

    ReplyDelete
  4. വന്നവര്‍ക്കും വായിച്ചവര്‍ക്കും മിണ്ടിപ്പറഞ്ഞു പോയവര്‍ക്കും എല്ലാവര്‍ക്കും നന്ദി

    ReplyDelete
  5. നല്ല വരികള്‍ ...നീലാംബരി
    ഓരോ വരിയിലും വാക്കിലും
    ചൊദിക്കപ്പെട്ടെക്കവുന്ന
    ചോദ്യങ്ങളുടെ ഉത്തരങ്ങളാവുന്നത്.............
    ഒരു പക്ഷെ തിരിച്ചറിവില്ലായ്മയിലാകാം

    ReplyDelete
  6. മഷിത്തണ്ടേ കമന്റിന്‌ നന്ദി
    പിന്നെ 'ഒരു പക്ഷെ തിരിച്ചറിവില്ലായ്മയിലാകാം'എന്നതുകൊണ്ട്
    എന്താണ്‌ ഉദ്ദേശിച്ചതെന്നു വ്യക്തമായില്ല

    ReplyDelete
  7. സത്യം പറയാലോ ടീച്ചറെ വായിച്ചപ്പോള്‍ ഇതില്‍ എന്തൊക്കെയോ ഉണ്ടെന്നു മനസ്സിലായി പക്ഷെ എന്താത്‌ ?
    ഒരു പിടിയും കിട്ടുന്നില്ലല്ലോ .........!!!!!!!!!!!!
    :-)

    ReplyDelete
  8. ഞാന്‍ തോല്‍വി സമ്മതിക്കുന്നു ഉമേഷേ...
    ഈ ചോദ്യം എന്റെ കവിതയുടെ പരാജയം.
    എന്തായാലും സ്വന്തം കവിത വ്യാഖ്യാനിക്കാനുള്ള അല്പത്തരത്തിനു ഞാന്‍ ഇപ്പോള്‍ മുതിരുന്നില്ല. എഴുതുകാരന്റെ/എഴുത്തുകാരിയുടെ മരണവും വായനക്കാരന്റെ ജനനവും പ്രസക്തമാണെന്നുതന്നെ ഞാന്‍ കരുതുന്നു.

    ReplyDelete
  9. ഭ്രാന്ത് പിടിച്ച നട്ടുച്ചയുമാണ് ഞാന്‍... ;) :D

    ReplyDelete
  10. സീതായനം കാലത്തിനു്‌ എന്നും ഒരു അന്ത്യമില്ലാത്ത വഴിത്താരയാണു്‌.അതില്‍ ആത്മസ്വത്വം കണ്ടെത്തുന്ന കവി വേറിട്ടു നടക്കുന്നു.

    ReplyDelete
  11. സന്ധ്യ - ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കുള്ള സംക്രമ സമയം. സീത ആ സംക്രമം ആണല്ലേ?

    കവിതകൊള്ളാം നീലാംബരീ.

    ReplyDelete
  12. ടീച്ചറെ.......
    ഞാന്‍ അത്രയ്ക്കൊന്നും ഉദ്ദേശിച്ചില്ല
    കവിതയുടെ ആകെ
    തുക എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചില്ല എന്നെ പറഞ്ഞുള്ളൂ
    വരികളും ബിംബങ്ങളും വളരെ നല്ലതാണ്

    തുടരുക ആശംസകള്‍

    ReplyDelete
  13. അപ്പുകിളീ..... ഈ വഴി വന്നതിനും വയിച്ചതിനും ഒരു ചെറു തൂവല്‍ അടയാളമായി നിക്ഷേപിച്ചതിനും നന്ദി.

    ഉപാസനേ...നന്ദി....ഒരു ചെറു ചിരിയുടെ നൈര്‍മല്യത്തിന്‌.

    മഴപ്പൊട്ടീ...സ്വാഗതം
    സീതായനങ്ങള്‍ കാലാതീതമാണ്‌
    രമായനങ്ങളും.
    വരവിനും വായനയ്ക്കും അഭിപ്രായത്തിനും നന്ദി

    സങ്.... നന്ദി. വീണ്ടും വരുമല്ലോ?

    ഗീത..... എന്റെ സീത ഈ എഴുത്തിന്റെ ഘട്ടത്തില്‍ അതായിരുന്നു. ഉദയവും അസ്തമയവുമല്ലാത്ത അനിശ്ചിതത്വത്തിന്റെ ഏതോ ഒരു സംക്രമവേള. ഒരുവേള ഇനി ഒരിക്കല്‍ അവളെനിക്ക് ഉദയവും മറ്റൊരിക്കല്‍ അസ്തമയവുമായേക്കാം.വിധിവിഹിതം അലംഘനീയം.... വരവിനും മനോഹരമായ വായനയ്ക്കും നന്ദി.

    ഉമേഷേ.....ടീച്ചറേ വിളിയുടെ പൊരുള്‍ മനസ്സിലായില്ല.അതെന്തുമാകട്ടെ...
    'അത്രയ്ക്കൊന്നും വിചാരിച്ചാലും' അതൊരു തെറ്റല്ല. എല്ലാം എല്ലാവര്‍ക്കും മനസ്സിലായിക്കൊള്ളണമെന്നില്ലല്ലോ...അങ്ങനെയെങ്കില്‍ സഹൃദയനെന്ന വാക്കിനെന്താ പ്രസക്തി....അത്തരം ശാഠ്യങ്ങള്‍ എനിക്കോ ഉമേഷിനോ മറ്റാര്‍ക്കുമോ ആവശ്യമില്ല. ചിലതെങ്കിലും മനസ്സിലാക്കുന്ന ചിലര്‍ , ആ ചിലര്‍ക്കുവേണ്ടി നമ്മള്‍ ചിലതുകുറിക്കുന്നു അത്രമാത്രം.
    മുഖസ്തുതികള്‍ ആത്മാര്‍ത്ഥതയില്ലായ്മയുടെ വിളിച്ചുപറയലുകളാണ്‌. നമ്മുടെ ബൂലോകത്ത് അത് അനാവശ്യവുമാണ്‌. വീണ്ടും വരണം സത്യസന്ധമായ അഭിപ്രായം രേഖപ്പെടുത്തുകയും വേണം. അപ്പോഴേ എനിക്കെന്നിലെ കവിയേയും കവിതയേയുംതിരിച്ചറിയാനാവൂ
    നന്ദി.

    ReplyDelete
  14. ലോകത്തെ പഠിക്കുമ്പോള്‍ എല്ലാവരും ടീച്ചറും മാഷും ആശാനുമോക്കെയാണ് വേറെയൊന്നുമില്ല അതില്‍


    അപ്പൊ ടീച്ചറെ ...........
    ആശംസകള്‍

    ReplyDelete
  15. ശരി ശിഷ്യാ... അങ്ങനെയാവട്ടെ.

    ReplyDelete

എന്റെ സുഹൃത്തേ ഞാനെഴുതിയ കവിത തന്നെ താങ്കള്‍ വായിക്കണമെന്ന വാശി എനിക്കില്ല. താങ്കള്‍വായിച്ച കവിതയെക്കുറിച്ചെഴുതുവാന്‍ മറ്റാര്‍ക്കാണു സ്വാതന്ത്ര്യം...