Saturday, September 12, 2009

ചിന്തയുടെ ഗണിതശാസ്ത്രം

ചിന്തയുടെ ഗണിതശാസ്ത്രം

ഇപ്പോള്‍ ഇതേതാണ്‌ സമയം?
എപ്പോഴാണുറങ്ങിയതെന്നോര്‍മ്മയില്ല
ഇപ്പോഴാണുണര്‍ന്നത്
ഇതു പകലുമല്ല രാത്രിയുമല്ല
ഇനി വരാനുള്ളത് പകലോ
രാത്രിയോ?
ഒരുവേളപകല്
ഏയ് രാ...
നിര്‍ണയിക്കാനാവുന്നില്ല.
തലയിണയില്‍ കൈമുട്ടുകുത്തി
തലയുമായ്‌ച്ചേര്‍ന്ന് ത്രികോണം തീര്‍ത്ത്
'വളവില്ലാതെ' ചിന്തിച്ചിരിപ്പായി.
ചിന്തയുടെ ചൂടുതട്ടി
ഭിത്തിയില്‍ തൂങ്ങിക്കിടന്ന വൃദ്ധഘടികാരം
കാലങ്ങള്‍ക്കുശേഷം ഒന്നു ഞരങ്ങി
എത്രമണി അടിയണമെന്ന് മൂപ്പര്‍ക്കും
രാത്രിയില്‍ ഉറങ്ങണോ പകലൂറങ്ങണോ എന്ന്‌
എനിക്കുമറിയില്ല...
മൂപ്പര്‍ പഴയപടി ധ്യാനത്തില്‍
ത്രികോണം ഒരു നേര്‍ രേഖയാക്കി ഞാനും ...

5 comments:

  1. ശരീരത്തിന്റെ ജ്യാമിതീയമാനത്തെ മനോവ്യാപാരങ്ങളോടു ചേർക്കുന്നതിലെ കവിതയെ,ചുറ്റുമുള്ള ആലങ്കാരികതകൾ മൂടിക്കളയുന്നു.‌“മണി അടിയുക”പോലുള്ള ഭാഷ സമ്മതിക്കാത്ത പ്രയോഗങ്ങൾ കൂടിയാവുമ്പോൾ ഉള്ളിലെവിടെയോ തിളങ്ങുന്ന വെളിച്ചം കണ്ടെടുക്കൽ കൂടുതൽ ശ്രമകരമാകുന്നു.
    ആശംസകൾ,ഇനിയും ധാരാളമെഴുതൂ,,കാത്തിരിക്കുന്നു.

    ReplyDelete
  2. നന്ദി വി.ശി.
    ആദ്യകമന്റ് വി.ശി.യുടേതുതന്നെയായതില്‍ അതിയായ സന്തോഷം. ഞാന്‍ പാടിത്തെളിഞ്ഞ പാട്ടുകാരിയല്ല മാഷേ വല്ലപ്പോഴും മാത്രം എന്തെങ്കിലും കുറിക്കുകയും അതൊക്കെയും എന്റെ മാത്രം സ്വകാര്യതകളായി ഡയറിത്താളുകളില്‍ അടച്ചുസൂക്ഷിക്കുകയുമായിരുന്നു പതിവ് . എന്നാലിപ്പോള്‍ ഭൂലോകത്തിന്റെ സ്വാതന്ത്ര്യവും ഭൂലോകരുടെ ആത്മാര്‍ത്ഥതയും എന്നെ ആകര്‍ഷിക്കുന്നു എന്നതാണു എന്നതാണു വാസ്തവം.

    ReplyDelete
  3. നന്ദി സങ്
    ഈ വഴി വന്നതിനും വായിച്ചതിനും കമന്റിയതിനും.

    ReplyDelete
  4. പള്ളിയോടം ഒന്നെത്തി നോക്കി. എന്റെ കുഞ്ഞനിയത്തീ, നമിക്കുന്നു, ഇനിയും എഴുതു.

    ReplyDelete

എന്റെ സുഹൃത്തേ ഞാനെഴുതിയ കവിത തന്നെ താങ്കള്‍ വായിക്കണമെന്ന വാശി എനിക്കില്ല. താങ്കള്‍വായിച്ച കവിതയെക്കുറിച്ചെഴുതുവാന്‍ മറ്റാര്‍ക്കാണു സ്വാതന്ത്ര്യം...